ഗുജറാത്തില്‍ സീബ്രാ ലൈനും സ്പീഡ് ബ്രേക്കര്‍ ലൈനും കാവി കളറില്‍; വിവാദമായപ്പോള്‍ വരച്ച കളര്‍ മാറിപ്പോയ താണെന്ന് റോഡ് ബില്‍ഡിങ് കമ്മിറ്റി

single-img
10 February 2016

1455091190_road

ഗുജറാത്തിലെ അഹമ്മദാബാദില്‍ റോഡിലെ സീബ്രാ ലൈനുകള്‍ക്കും സ്പീഡ് ബംപുകള്‍ക്കും കാവി കളര്‍ നലകിയത് വിവാദമാകുന്നു. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള റോഡ് ബില്‍ഡിങ് വകുപ്പാണ് റോഡില്‍ കാവി നിറത്തില്‍ ട്രാഫിക് ലൈനുകള്‍ വരച്ചത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള പതിനാല് റോഡുകളിലാണ് കാവി നിറത്തിലുള്ള ട്രാഫിക് ലൈനുകള്‍ വരച്ചത്. ഇതുസംബന്ധിച്ച് വിശദീകരണത്തിന് പോലീസ് സേറ്റഷനില്‍ അന്വേഷിച്ചപ്പോള്‍ റോഡിന്റെ പരിപാലനം മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള റോഡ് ബില്‍ഡിങ് വകുപ്പിനാണെന്ന് പറഞ്ഞ് പോലീസ് കയ്യൊഴിയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കറുപ്പ് നിറമുള്ള റോഡില്‍ കാവി കളര്‍ വരച്ചാല്‍ അത് തെളിഞ്ഞുകാണില്ലെന്നും ഉത്തരവാദിത്വമില്ലായ്മയാണ് നടന്നതെന്നും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കറുപ്പില്‍ മഞ്ഞയോ വെള്ളയോ നിറങ്ങള്‍ ഉപയോഗിക്കുന്നതാണ് വ്യക്തമായി കാണാന്‍ കഴിയുന്നതെന്നും മഞ്ഞ വരകള്‍ അപകടത്തെ സൂചിപ്പിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന് പകരം കാവി നിറം ഉപയോഗിച്ചാല്‍ തിരിച്ചറിയാന്‍ സാധിക്കില്ലെന്നും ഒഉമദ്യാഗസ്ഥര്‍ പറയുന്നു. അഹമ്മദാബാദ് നഗരപരിസരത്തെ ഒട്ടുമിക്ക സ്പീഡ് ബ്രേക്കറുകളും സീബ്രാ ലൈനുകളും രാത്രിയില്‍ തന്നെ പെയ്ന്റ് ചെയ്ത് കഴിഞ്ഞിരുന്നു.

ട്രാഫിക്കിന്റെയും പോലീസിന്റെയും ജാഗ്രതയില്ലായ്മയാണ് ഇത്തരമൊരു സംഭവം നടന്നതിന് പിന്നിലെന്നാണ് ആക്ഷേപം. സംഭവം വിവാദമായതോടെ ട്രാഫിക് ലൈനുകള്‍ വരച്ച കളര്‍ മാറിപ്പോയെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഉടന്‍തന്നെ കളറുകള്‍ മാറ്റി വരയ്ക്കുമെന്നും കാട്ടി റോഡ് ബില്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിതിന്‍ പട്ടേല്‍ രംഗത്തെത്തിയിട്ടുണ്ട്.