ജമ്മു കാശ്മീരിലെ സിയാച്ചിനില്‍ കാണാതായ എല്ലാ സൈനികരെയും കണ്ടെത്തുന്നതു വരെ ക്ഷമിക്കാതെ പ്രധാനമന്ത്രിനടത്തിയ ട്വീറ്റിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് ശിവസേന

single-img
10 February 2016

modi-sad

ജമ്മു കാശ്മീരിലെ സിയാച്ചിനില്‍ കാണാതായ എല്ലാ സൈനികരെയും കണ്ടെത്തുന്നതു വരെ ക്ഷമിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ട്വീറ്റിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് ശിവസേന രംഗത്ത്. സിയാച്ചിനില്‍ മരിച്ച 10 സൈനികര്‍ക്ക് അനുശോചനം അറിയിച്ചുകൊണ്്ടുള്ള ട്വീറ്റിനെയാണ് പ്രധാനമന്ത്രി വിമര്‍ശിച്ചിരിക്കുന്നത്.

സിയാച്ചിനില്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയ കര്‍ണാടകയില്‍നിന്നുള്ള ലാന്‍സ് നായിക് ഹനുമന്തപ്പ കൊപ്പാഡിനെ ആറു ദിവസത്തിനുശേഷം ജീവനോടെ കണ്ടെത്തുകയും ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്. ഈ സാഹചര്യത്തിലാണ് ശിവസേന വിമര്‍ശനവുമായി രംഗത്തെത്തിയത്.

പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതു വരെ കാത്തിരിക്കാന്‍ സാധിച്ചില്ല എന്നാണ് ശിവസേന നേതാവ് സഞ്ജയ് റണൗട്ട് വിമര്‍ശനം ഉന്നയിച്ചത്.