കോണ്‍ഗ്രസിനെയാണ്‌ മ്യൂസിയത്തില്‍ വയ്‌ക്കേണ്ടതെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍

single-img
10 February 2016

KODIYERI_BALA1ലോകസഭയില്‍ പ്രതിപക്ഷ നേതൃസ്‌ഥാനം പോലും നഷ്‌ടപ്പെട്ട കോണ്‍ഗ്രസിനെയാണ്‌ മ്യൂസിയത്തില്‍ വയ്‌ക്കേണ്ടതെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. തിരുവനന്തപുരം  മ്യൂസിയത്തില്‍ കാത്തുസൂക്ഷിക്കേണ്ട പാര്‍ട്ടിയായി സി.പി.എം മാറിക്കഴിഞ്ഞു എന്ന കോണ്‍ഗ്രസ് നേതാവ് കെ. ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ആന്റണിയുടേത്‌ തരം താണതും അദ്ദേഹത്തിന്റെ സ്‌ഥാനത്തിന്‌ യോജിക്കാത്തതുമായ പ്രസ്‌താവനയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.