മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം ജയരാജൻ:അറസ്റ്റ് അനിവാര്യമാണെന്നും സിബിഐ

single-img
10 February 2016

jayarajan1

കതിരൂർ മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ആണെന്ന് സിബിഐ.പാര്‍ട്ടിയെ ഉപയോഗിച്ച് ജയരാജന്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു,അതിനാൽ അറസ്റ്റ് അനിവാര്യമാണെന്ന് സിബിഐ കോടതിയെ അറിയിച്ചു

ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

മനോജ് വധക്കേസിൽ പി.ജയരാജന്റെ മൂൻകൂർ ജാമ്യാപേക്ഷ ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജയരാജന്റെ അഭിഭാഷകന്റെ അപേക്ഷ പ്രകാരം കഴിഞ്ഞദിവസം ഹർജി പരിഗണിക്കുന്നത് മാറ്റിയ കോടതി വാദം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.