പിണറായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ താന്‍ മത്സരരംഗത്തുണ്ടാകില്ലെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് വി.എസ്

single-img
9 February 2016

18tvcgn03_VS_Re_19_1242346fപിണറായി വിജയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ താന്‍ മത്സരരംഗത്തുണ്ടാകില്ലെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പാര്‍ട്ടി ശത്രുക്കളെ സഹായിക്കാന്‍ വേണ്ടിയാണ് ഇതെന്നും വി.എസ് പറഞ്ഞു.എല്‍ ഡി എഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനമില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എ മാത്രമാകാനില്ലെന്ന് വ്യക്തമാക്കി വി.എസ് തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്നുവെന്നായിരുന്നു വാര്‍ത്ത.