ചാരപ്പണിക്ക് ഇന്ത്യൻ സൈനികനെ കണ്ടെത്താന്‍ ഐ.എസ്.ഐ ആവശ്യപ്പെട്ടെന്ന് ഹെഡ്‌ലി

single-img
9 February 2016

Headley_SL_25_5_2011ഭീകരസംഘടനയായ ലഷ്കര്‍ ഇ തൊയ്ബയ്ക്കു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്ഐ) ആണെന്ന് മുംബൈ ഭീകരാക്രമണ കേസില്‍ അമേരിക്കയിലെ ജയിലില്‍ കഴിയുന്ന പാക് വംശജന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി. വീഡിയോ കോണ്‍ഫറന്‍സിലൂടെ മുംബൈ ടാഡ കോടതിയില്‍ നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2007ൽ മുംബൈയിൽ ആക്രമണം നടത്താൻ പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബ പദ്ധതിയിട്ടിരുന്നതായും തീവ്രവാദി ഡേവിഡ് ഹെഡ്‌ലി. 2007 നവംബർ – ഡിസംബറിൽ പാക്കിസ്ഥാനിലെ മുസഫറാബാദിൽ സാജിദ് മിർ, അബു ഖാഫ എന്നിവർക്കൊപ്പം താനും യോഗത്തിൽ പങ്കെടുത്തു. മുംബൈയിലെ താജ് മഹൽ പാലസ് ഹോട്ടൽ നിരീക്ഷിച്ചു വിവരങ്ങൾ കൈമാറണമെന്ന് അവർ തന്നോട് ആവശ്യപ്പെട്ടതായും ഹെഡ്‌ലി വ്യക്തമാക്കി…
ചാരപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ സൈനികനെ കണ്ടെത്താന്‍ ഐ.എസ്.ഐ തന്നോട് ആവശ്യപ്പെട്ടെന്നും മുംബൈ താജ് മഹല്‍ ഹോട്ടലില്‍ ഇന്ത്യന്‍ സൈനികവിഭാഗത്തിലെ ശാസ്ത്രജ്ഞരെ അക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും ഹെഡ്‌ലി വെളിപ്പെടുത്തി.