ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് കേന്ദ്രമന്ത്രി

single-img
9 February 2016

10-mahesh-sharma-latestശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് കേന്ദ്രടൂറിസം മന്ത്രി മഹേഷ് ശര്‍മ.ശബരിമലയില്‍ ജാതി, ലിംഗ വിവേചനം പാടില്ലെന്ന് മന്ത്രി പറഞ്ഞു. മതപരമായ സ്ഥലങ്ങളില്‍ ജാതിയുടെയോ ലിംഗ വ്യത്യാസങ്ങളുടെയോ അടിസ്ഥാനത്തില്‍ വിവേചനമുണ്ടാകാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്ന് മഹേഷ് ശര്‍മ വ്യക്തമാക്കി.

പത്തിനും അന്‍പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

നേരത്തെ കോൺഗ്രസ് നേതാവ് ജയറാം രമേശും ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്നു. ശബരിമലയടക്കം രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും എല്ലാവര്‍ക്കും പ്രവേശനം വേണമെന്നായിരുന്നു ജയറാം രമേശിന്റെ നിലപാട്.