സോളാര്‍ തട്ടിപ്പ്; സരിത ഡിജിറ്റല്‍ തെളിവുകള്‍ സമര്‍പ്പിച്ചു

single-img
9 February 2016

saritha-s-nairസോളാര്‍ കമ്മീഷനില്‍ പ്രതി സരിത എസ്. നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ സമര്‍പ്പിച്ചു. പെന്‍ഡ്രൈവുകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളാണ് കൈമാറിയിരിക്കുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള കാര്യങ്ങളാണ് ഇതിലുള്ളതെന്നു പറഞ്ഞാണ് സരിത ഇവ സീല്‍ ചെയ്ത കവറില്‍ കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ചത്. ഇതു രണ്ടാം വട്ടമാണു സരിത സീല്‍ ചെയ്ത കവറില്‍ കമ്മീഷനു തെളിവുകള്‍ കൈമാറുന്നത്.

അതേസമയം, നേരത്തെ നിശ്ചിച്ച പ്രകാരം ഏപ്രില്‍ 27നു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവില്ലെന്നു ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് കമ്മിഷന്‍ കരുതുന്നത്.

ബിജു രാധാകൃഷ്ണന്റെ സിഡി തന്റെ അറിവോടെയാണ് മാറ്റിയത് എന്ന ആരോപണം സരിത നിഷേധിച്ചിരുന്നു. സിഡി എടുക്കാനായി ബിജുവിനെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ ദിവസമാണ് തമ്പാനൂര്‍ രവി വിളിച്ചതെന്നും സരിത പറഞ്ഞു. അന്ന് തന്റെ വീട്ടില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട തെളിവുകള്‍ ബിജു പറഞ്ഞ തെളിവുകളല്ല. അത് സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട മറ്റു ചില തെളിവുകളാണ്. ബിജു രാധാകൃഷ്ണന്റെ കയ്യില്‍ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളുണ്ടോയെന്നു അറിയില്ലെന്നും സരിത പറഞ്ഞിരുന്നു.