മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

single-img
9 February 2016

Niyamasabha

സോളാര്‍ കേസിലെ പിുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മന്ത്രി ആര്യാടന്‍ മുഹമ്മദും രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം.

പ്ളക്കാര്‍ഡുകളും ബാനറുകളുമുയര്‍ത്തി മുദ്രാവാക്യം വിളികളോടെയാണു പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചത്. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. സോളാര്‍ കേസില്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇക്കാര്യം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്ന് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചുവെങ്കിലും ചോദ്യോത്തരവേള തടസപ്പെടുത്തിക്കൊണ്ടു പ്രതിപക്ഷം ബഹളം തുടരുകയാണ്.