സ്റ്റാംപ് വില്‍പന ഉള്‍പ്പെടെയുള്ള അനധികൃത പരിവുകളിലൂടെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളില്‍ നിന്നു പണം പിരിക്കരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

single-img
9 February 2016

happy school children_0

സ്റ്റാംപ് വില്‍പന ഉള്‍പ്പെടെയുള്ള അനധികൃത പരിവുകളിലൂടെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളില്‍ നിന്നു പണം ശേഖരിക്കുന്നതു വിലക്കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളില്‍ നിന്നു പണം ഈടാക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. ബാലാവകാശ കമ്മിഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടിയെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ അറിയിച്ചു.