ഇടത് മുന്നണി മദ്യ നയം വ്യക്തമാക്കണം: രാഹുല്‍ ഗാന്ധി

single-img
9 February 2016

M_Id_424039_Rahul_Gandhiഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമോയെന്ന് വ്യക്തമാക്കണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി .തിരുവനന്തപുരത്ത് ശംഖുമുഖം ബീച്ചില്‍ കെ.പി.സി.സി അധ്യക്ഷന്‍ നയിച്ച ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടതു പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടതാണെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് അഴിമതിയോട് സന്ധി ചെയ്യുന്ന പാര്‍ട്ടിയല്ല. സര്‍ക്കാരിനെതിരെ അഴിമതിയുടെ ചെറിയ തെളിവ് ഉണ്ടെങ്കില്‍ ഉടന്‍ നടപടി എടുക്കുമെന്നും രാഹുല്‍ പറഞ്ഞു.വ്യവസായ വിപ്ലവത്തിലാണ് കേരളത്തിന്റെ ഭാവിയെന്നും, ഈ സാഹചര്യത്തില്‍ കാലഹരണപ്പെട്ട ഇടത് പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനാകില്ലെന്നും രാഹുല്‍ പറഞ്ഞു.ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചു. കൊച്ചി മെട്രോ അടക്കമുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മികച്ച ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. ഇന്ത്യന്‍ യുവത്വത്തെ കേന്ദ്രം തച്ചുടയ്ക്കുന്നതായിരുന്നു, രാഹുല്‍ ഗാന്ധി പറഞ്ഞു.