ബിജുരമേശിന്റെ ശബ്ദരേഖ സർക്കാരിന് അനുകൂലമായി എഡിറ്റ് ചെയ്തത്;ശബ്ദരേഖ പുറത്തുവിട്ടത് സി.പി.എമ്മിനെ അപകീർത്തിപ്പെടുത്താൻ:പിണറായി വിജയൻ

single-img
9 February 2016

pinarayi-with-oommen-chandyസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. യു.ഡി.എഫ് സര്‍ക്കാരിന് മാഫിയയുടെ സംസ്‌കാരമാണെന്നും ഉമ്മന്‍ചാണ്ടി കുറ്റവാളികളുമായി ബന്ധപ്പെടുന്ന മുഖ്യമന്ത്രിയാണെന്നു പിണറായി കുറ്റപ്പെടുത്തി.എ.ഡി.ജി.പിയായ ഒരാളെ വിജിലൻസ് ഡയറക്ടറായി നിയമിച്ചത് തന്നെ കേസ് അട്ടിമറിക്കാനാണ്. ബിജുരമേശിന്റെ ശബ്ദരേഖ സർക്കാരിന് അനുകൂലമായി എഡിറ്റ് ചെയ്ത് മാറ്റുകയായിരുന്നു. സി.പി.എമ്മിനെ അപകീർത്തിപ്പെടുത്താനാണ് ശങ്കർറെഡ്ഢി ശബ്ദരേഖ പുറത്തുവിട്ടതെന്നും പിണറായി പറഞ്ഞു.

ഷുക്കൂര്‍ വധക്കേസില്‍ പൊലിസിന് ശരിയായ രീതിയില്‍ തെളിവെടുക്കാനായിട്ടില്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നു വ്യക്തമാക്കുന്നുവെന്നും പിണറായി പറഞ്ഞു.

കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവിയുടെ ഫോൺ സംഭാഷണം സരിത എസ്. നായരും കോൺഗ്രസും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെന്നും പിണറായി കൂട്ടിച്ചേർത്തു