വളര്‍ത്തുനായയെ ദേശീയപതാകയുടുപ്പിച്ചതിന് ഉടമയെ അറസ്റ്റ് ചെയ്തു.

single-img
9 February 2016

national-arrested-received-provided-covering-moonmoon-february_96b06e44-ce96-11e5-a2fe-c1a20f4c7a81റിപ്പബ്ളിക് ദിനത്തിൽ വളർത്തുനായയെ ദേശീയപതാകയുടുപ്പിച്ച സൂറത്ത് സ്വദേശി ഭാരത് ഗോലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശത്തിന്‍റെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നത് തടയൽ നിയമമനുസരിച്ചാണ് അറസ്റ്റ്.സൂറത്ത് സ്വദേശിയായ അസീസ് സൈക്കിൾവാലയുടെ പരാതിയിലാണ് ഗോലിയെ അറസ്റ്റ് ചെയ്തത്.

സൂറത്തിലെ വളര്‍ത്തുമൃഗസ്‌നേഹികളുടെ കൂട്ടായ്മ വളര്‍ത്തുമൃഗങ്ങള്‍ക്കായി മാരത്തണ്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുപ്പിക്കാനാണ് ഭാരത് ഗോലി ദേശീയപതാകയുടുത്ത ലാബ്രഡോര്‍ നായയുമായെത്തിയത്. നായ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചിത്രം പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. പ്രാദേശികപത്രങ്ങളിലും നായയുടെ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പത്രറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സൈക്കിൾവാല പരാതി നൽകിയത്