പൂട്ടിയ 418 ബാറുകളും തുറന്നു തരാമെന്ന് ഇടതുമുന്നണിയുടെ ഉറപ്പ്;ബിജു രമേശിന്റെ ശബ്ദരേഖ പുറത്ത്.

single-img
8 February 2016

biju-ramesh-to-court-2ബാറുടമ ബിജു രമേശും വിജിലന്‍സ് എസ്പി ആര്‍.സുകേശനും എതിരേ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിനു കാരണമായ ശബ്ദരേഖ പുറത്ത്. ബിജു രമേശ് ബാറുടമകളുടെ യോഗത്തില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. കെ.എം.മാണിക്കെതിരേ അന്വേഷണം നടത്തിയ വിജിലന്‍സ് എസ്പി ആര്‍.സുഗേശനുമായി ബിജു രമേശിനു ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.

ബാര്‍ കോഴ കേസില്‍ നാല് മന്ത്രിമാരുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. സുകേശന്‍ ആവശ്യപ്പെട്ടതായുംബിജു രമേശ് പറയുന്നുണ്ട്. നാല് മന്ത്രിമാരുടെ പേര് മാധ്യമങ്ങളോട് പറയാന്‍ സുകേശന്‍ ആവശ്യപ്പെട്ടു. സുകേശന്‍ സര്‍ക്കാരിനെതിരാണെന്നും ബിജു യോഗത്തില്‍ പറയുന്നുണ്ട്.

ഇടതു മുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിയ 418 ബാറുകളും തുറന്നു തരാമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ഉറപ്പ് നല്‍കിയതായും ബിജു രമേശ് ബാര്‍ ഉടമകളുടെ യോഗത്തില്‍ പറയുന്നുണ്ട്. വി.എസ്. അച്യുതാനന്ദന്‍ കൂടി ഉറപ്പ് നല്‍കിയാല്‍ സര്‍ക്കാരിനെ താഴെ ഇറക്കാമെന്നും ബിജു പറയുന്നു.

ബിജു രമേശ് വിജിലന്‍സിന് നല്‍കിയതാണ് ഈ സി.ഡി. ഇതിലെ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എസ്.പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

ബിജു രമേശ് മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ച സിഡികളില്‍ നിനും മെമ്മറി കാര്‍ഡുകളില്‍ നിന്നും ചില ഫയലുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ഇത് കണ്ടെത്തിയത്