കൊല്ലപ്പെട്ടത് നാലുപേരോ ആറുപേരോ?കഴിഞ്ഞ മാസം പത്താൻകോട്ട് ഭീകരാക്രമണത്തിൽ എത്രപേർ കൊല്ലെപ്പെട്ടത് എന്നറിയാതെ ദേശീയ അന്വേഷണ ഏജൻസി

single-img
8 February 2016

indian-airbase-modi-on-visit-to-pathankot_37ed2c58-cdb0-11e5-83ed-24f59eb81169പത്താൻകോട്ട് ഭീകരാക്രമണത്തിൽ എത്രപേർ കൊല്ലെപ്പെട്ടെന്ന് അറിയാതെ ദേശീയ അന്വേഷണ ഏജൻസി.ആക്രമണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും കൊല്ലപ്പെട്ടത് നാലുപേരാണോ ആതോ ആറു പേരാണോ എന്നതിൽ ധാരണയായില്ല.എൻ.എസ്.ജി​ ആറുപേരെ വധിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ടുപേരുടെ അവശിഷ്ടങ്ങളൊന്നും ലഭിക്കാത്തതാണ് സംശയത്തിനിടയാക്കുന്നത്. നാലുപേരെ വധിച്ചശേഷം ഇരുനില കെട്ടിടത്തിന്റെ താഴെ രണ്ട് ഭീകരവാദികളുമായി പോരാട്ടമുണ്ടായെന്നാണ് സേന പറഞ്ഞിരുന്നത്. എന്നാൽ കെട്ടിടം തകർത്ത ശേഷം ലഭിച്ച ചാരത്തിൽ നാലുപേരുടെ വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളെ കിട്ടിയിട്ടുള്ളൂ.

കെട്ടിടത്തിന്‍റെ ചാരത്തിൽ നിന്നും വസ്ത്രത്തിന്‍റെ അവശിഷ്ടങ്ങളൊന്നും ലഭിക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുകയാണ്. മരിച്ച് വീണ ഭീകരരുടെ മൃതദേഹങ്ങളുടെ അടിഭാഗത്ത് നിന്ന് കത്തിനശിക്കാത്ത വസ്ത്രവശിഷ്ടങ്ങൾ ലഭിക്കേണ്ടതാണ്. സംഭവസ്ഥലം വൃത്തിയാക്കുന്നതിനിടെ കട്ടിയുള്ള ബെഡ്ഷീറ്റുകളുടേയും മറ്റും അവശിഷ്ടങ്ങൾ ലഭിച്ചിരുന്നു.

ഫോറൻസിക് ഫലം ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അതേസമയം, നാല് ഭീകരർ മാത്രമാണോ ആക്രമണം നടത്തിയതെന്ന കാര്യത്തെക്കുറിച്ച് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പുനപരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ദേശീയ അന്വേഷണ ഏജൻസി