ഷുക്കൂർ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി;ജയരാജനേയും രാജേഷിനെയും അന്വേഷണസംഘം രക്ഷപെടുത്താൻ ശ്രമിച്ചെന്ന് സംശയം

single-img
8 February 2016

jayarajan rajesh_0അരിയിൽ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐഅന്വേഷിക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു. ഷുക്കൂറിന്റെ മാതാവ് നല്‍കിയ ഹരജിയാലാണ് കോടതി ഉത്തരവ്. ഷുക്കൂറിന്റെ മാതാവിന്റെ കണ്ണുനീര്‍ കോടതിക്ക് കാണാതിരിക്കാനാല്ലെന്നും കോടതി അറിയിച്ചു.
പി.ജയരാജനേയും ടിവി രാജേഷിനെയും രക്ഷപ്പെടുത്താന്‍ അന്വേഷണ സംഘം ശ്രമിച്ചിരുന്നതായും കോടതി നിരീക്ഷിച്ചു. കേസില്‍ തുടന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

 

സിപിഎമ്മിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ശക്തമായ വിമര്‍ശമാണ് കോടതി നടത്തിയത്. കോടതിയുടെ മനസാക്ഷിക്ക് പോലും ഇളക്കം തട്ടിച്ച സംഭവമാണിത്.കേസില്‍ സിബിഐ നിലപാട് ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്നും കോടതി പറഞ്ഞു. വധക്കേസിലെ ഗുഢാലോചന അന്വേഷിക്കാനാവില്ലെന്ന് സിബിഐ നേരത്തെ അറിയിച്ചിരുന്നു.

 

2012 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തിയത്. രണ്ടര മണിക്കൂര്‍ ബന്ദിയാക്കി “പാർട്ടി കോടതി” വിചാരണ ചെയ്ത ശേഷം നടത്തില കൊലപാതകം എന്നനിലയിൽ മാദ്ധ്യമശ്രദ്ധ ലഭിച്ച സംഭംവം കൂടിയാണു ഷൂക്കൂർ വധക്കേസ്