കതിരൂര്‍ മനോജ് വധക്കേസ്: പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

single-img
8 February 2016

3587484081_pjayarajanകതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റിവെച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ജയരാജന്‍ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞാഴ്ച ഹര്‍ജി പരിഗണിക്കവേ, നിലപാട് അറിയിക്കാന്‍ സമയം ആവശ്യമാണെന്നു സിബിഐയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി സിബിഐക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തലശേരി സെഷന്‍സ് കോടതി പി. ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്