ശബ്ദരേഖ നിഷേധിച്ച് കൊടിയേരി;പൂട്ടിയ ബാറുകൾ തുറക്കാമെന്ന്​ ആർക്കും ഉറപ്പു നൽകിയിട്ടില്ല

single-img
8 February 2016

KODIYERI_BALA1അടച്ചൂപൂട്ടി ബാറുകൾ തുറക്കാമെന്ന്​ ആർക്കും ഉറപ്പു നൽകിയിട്ടില്ലെന്ന്​ സി.പി.എം ​സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. ബാറുടമക​ളെ ഉപയോഗിച്ച സർക്കാറിനെ മാറ്റാൻ കഴിയുമെന്ന മൗഢ്യം തങ്ങൾക്കില്ലെന്ന്​ കോടിയേരി പറഞ്ഞു.

ഇടതുമുന്നണിയുടെ മദ്യനയം അധികാരത്തിലെത്തിയ ശേഷം തീരുമാനിക്കും. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധ തിരിച്ചു വിടാനാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ ശ്രമമെന്നും കോടിയേരി പറഞ്ഞു.

എഡിറ്റ് ചെയ്ത് പുറത്തുവന്ന ബിജു രമേശിന്റെ ശബ്ദരേഖയ്ക്കു പിന്നിൽ ഒരു എഡിജിപിയാണെന്നും കൊടിയേരി പറഞ്ഞു
ബാർകോഴ ആരോപണം തെളിയിച്ചാൽ ബാറുകൾ തുറന്നു തരാമെന്ന്​ സിപിഎം നേതാവ്​ പറഞ്ഞിരുന്നതായി ബാറുടമകളുടെ യോഗത്തിൽ ബിജു രമേശ്​ പറയുന്നതി​െൻറ ശബ്​ദരേഖ പുറത്തു വന്നിരുന്നു. ഇതിനെക്കുറിച്ച്​ ​പ്രതികരിക്കുകയായിരുന്നു കോടിയേരി.