ബാര്‍കോഴ: മന്ത്രി ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് ദ്രുതപരിശോധനാ റിപ്പോര്ട്ട്

single-img
8 February 2016

K-Babuതൃശൂര്‍: മന്ത്രി കെ.ബാബു ബിജു രമേശില്‍ നിന്ന് 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് വിജിലന്‍സ്. ദ്രുതപരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിജലന്‍സ് മേധാവി എന്‍.ശങ്കര്‍ റെഡ്ഡിയാണു റിപ്പോർട്ട് സമർപ്പിച്ചത്

ബിജു രമേശിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കുമുള്ള ഈ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മൊഴികളുടേയും സാങ്കേതിക പരിശോധനകളുടേയും അടിസ്ഥാനത്തില്‍ ആരോപണം തെളിയിക്കാനായിട്ടില്ല.44 രേഖകള്‍ പരിശോധിക്കുകയും 13 പേരില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് വിജിലന്‍സ് ജഡ്ജി അവധിയായതിനാല്‍ കേസ് നാളെയായിരിക്കും പരിഗണിക്കുക.