വെല്ലൂരില്‍ ബസ്‌ ഡ്രൈവര്‍ കൊല്ലപ്പെട്ടത്‌ ഉല്‍ക്ക പതിച്ചെന്ന് സ്ഥിരീകരണം

single-img
8 February 2016

Vellore-meteorite_2727751fവെല്ലൂരില്‍ എന്‍ജിനീയറിങ് കോളേജില്‍ ശനിയാഴ്ചയുണ്ടായ പൊട്ടിത്തെറി ഉല്‍ക്കയുടെ ഭാഗം വീണതുകൊണ്ടാണെന്ന് സ്ഥിരീകരണം. വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇക്കാര്യം സ്ഥിരീകരിച്ചു. സ്ഫോടകവസ്തുക്കളല്ല പൊട്ടിത്തെറിക്ക് കാരണമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

നത്രംപള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീദാസന്‍ എന്‍ജിനീയറിങ് കോളജില്‍ കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏഴു കോളജ് ബസുകളുടെയും കെട്ടിടങ്ങളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു. സംഭവസ്ഥലത്ത് രണ്ടടി താഴ്ചയില്‍ മണ്ണ് മാറിയിട്ടുണ്ട്. ഡ്രോണ്‍പോലുള്ള വസ്തുക്കള്‍ ആകാശത്തുനിന്ന് പതിച്ചതാണെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ജില്ലാ ഭരണകൂടം ആദ്യം നിഷേധിച്ചു.

കഴിഞ്ഞ മാസം 26-ന്‌ വെല്ലൂര്‍ ജില്ലയിലെ ആളങ്കയം ഗ്രാമത്തിലെ നെല്‍പ്പാടത്ത്‌ സമാനമായരീതിയില്‍ സ്‌ഫോടനമുണ്ടാവുകയും സംഭവസ്‌ഥലത്ത്‌ കുഴിയും രൂപപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച്‌ പഠിക്കാനെത്തിയ അഹമ്മദാബാദ്‌ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയിലെ ശാസ്‌ത്രജ്‌ഞര്‍ ഭാരതിദാസന്‍ കോളജിലെത്തി പരിശോധന നടത്തി.