ഹരിയാനയിലെ ബീഫ് നിരോധനത്തില്‍ വിദേശികള്‍ക്ക് മാത്രമായി ഇളവ്

single-img
8 February 2016

harപശുക്കളെ അറുക്കുന്നതും മാംസം വില്‍ക്കുന്നതും 10 കൊല്ലം തടവുകിട്ടുന്ന കുറ്റകൃത്യമായ ഹരിയാനയില്‍ വിദേശികള്‍ക്ക് ബീഫ് കഴിക്കാന്‍ പ്രത്യേക അനുമതി നല്‍കുന്നു.മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക ലൈസന്‍സ് എടുത്തവര്‍ക്ക് അനുമതി നല്‍കും. വിദേശികളുടെ ഭക്ഷണ ശൈലികളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സംസ്ഥാനത്തുള്ളവര്‍ക്ക് അനുമതി ഉണ്ടാകുകയില്ലെന്നും ഖട്ടാര്‍ വ്യക്തമാക്കി.

ഹരിയാനയുടെ സംസ്‌കാരവും പാരമ്പര്യവും നിലനിര്‍ത്തുന്നതിനാണ് സംസ്ഥാനത്ത് ബീഫ് നിരോധനം ഏര്‍പ്പെടുത്തിയത്. വിദേശികള്‍ക്കും അവരുടെ സംസ്‌കാരത്തിന് അനുയോജ്യമായ ഭക്ഷണശൈലിയുണ്ട്. അതുകൊണ്ടു തന്നെ വിദേശികളുടെ ഭക്ഷണ ശീലത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു

വാണിജ്യവളര്‍ച്ചയും വിദേശനിക്ഷേപവും ലക്ഷ്യമിട്ടാണ് നീക്കം. എന്നാല്‍, നിരവധി ഓട്ടോമൊബൈല്‍, സോഫ്റ്റ്വെയര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ വിദേശരാജ്യങ്ങളില്‍നിന്ന് അനവധിയാളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇഷ്ടഭക്ഷണം കഴിക്കാന്‍ ഭയപ്പെടേണ്ട അവസ്ഥയാണെന്ന് ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ കമ്പനികള്‍ ഇക്കാര്യം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തിയിരുന്നു.