തനിക്ക് എതിരേ പുറത്തുവന്ന ശബ്ദരേഖ എഡിറ്റ് ചെയ്തതെന്ന് ബാറുടമ ബിജു രമേശ്

single-img
8 February 2016

biju-ramesh-to-court-2മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ബാറുടമ ബിജു രമേശ്. ഇതിന് പിന്നിൽ സർക്കാരാണെന്ന് ബിജു ആരോപിച്ചു. ധൈര്യമുണ്ടെങ്കിൽ സർക്കാർ ശബ്ദരേഖ മുഴുവൻ പുറത്ത് വിടണമെന്നും ബിജു പറഞ്ഞു.

തങ്ങളെ ഉപദ്രവിക്കരുതെന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.എസ്.ശിവകുമാറും പലരെയും കൊണ്ടു പറയിപ്പിച്ചു. ബാറുകള്‍ തുറക്കാന്‍ യുഡിഎഫ് മന്ത്രിമാര്‍ കോഴവാങ്ങിയെന്ന് തെളിയിച്ചാല്‍ പുട്ടിയ ബാറുകള്‍ തുറക്കുന്ന കാര്യം എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ പരിഗണിക്കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതാണ്. അത് മുന്‍പ് തന്നെ താന്‍ വ്യക്തമാക്കിയിരുന്നതാണെന്നും ബിജു രമേശ് പറഞ്ഞു