വ്യവസായം തുടങ്ങാന്‍ ഇറങ്ങിത്തിരിച്ച സരിതയ്ക്ക് പണവും മാനവും നഷ്ടമായെന്ന് പിണറായി വിജയന്‍

single-img
7 February 2016

TH30_PINARAYI_VIJAY_516498fകേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ഇറങ്ങിത്തിരിച്ച സരിതയ്ക്ക് പണവും മാനവും നഷ്ടമായെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.താന്‍ ഉമ്മന്‍ചാണ്ടിയോട് അദ്ദേഹത്തിന്റെ കുടുംബാംഗത്തെപ്പോലെയാണ് ഇടപെട്ടതെന്ന് സരിത പറഞ്ഞിട്ടുണ്ട്.പക്ഷേ,അവര്‍ക്ക് തിരിച്ചുകിട്ടിയത് തിക്താനുഭവമായിരുന്നു. കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ നവകേരളമാര്‍ച്ചിന് ലഭിച്ച സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഉമ്മന്‍ചാണ്ടി എത്രയുംപെട്ടെന്ന് രാജിവെച്ചുപോയില്ലെങ്കില്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥവരുമെന്നും പിണറായി മുന്നറിയിപ്പുനല്‍കി. വര്‍ഗ്ഗീയതവളര്‍ത്താനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു.