ഇന്ത്യക്കാരായ 39 പേര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്

single-img
7 February 2016

Sushma Swarajകഴിഞ്ഞ ഒരുവര്‍ഷമായി ഇന്ത്യക്കാരായ 39 പേര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ  പിടിയിലാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇവരെ മോചിപ്പിക്കുന്നതിനായി അറബ് രാഷ്ട്രങ്ങള്‍ സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുള്ളതായും അവര്‍ പറഞ്ഞു..ഇവരേപ്പറ്റിയുള്ള വിവരങ്ങള്‍ പരോക്ഷമായായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. എന്നാല്‍ തന്റെ ബഹ്‌റിന്‍ സന്ദര്‍ശനത്തിന് ശേഷം വിവരങ്ങള്‍ നേരിട്ട് കിട്ടിയതായും  അവർ പറഞ്ഞു.ഐ.എസ് പിടിയിലായവരുടെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സൂഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.