പാതയുടെയും സിഗ്നലിന്‍െറയും നവീകരണ പ്രവര്‍ത്തനം:തിങ്കളാഴ്ച റെയില്‍വേ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

single-img
7 February 2016

train11എറണാകുളത്ത് പാതയുടെയും സിഗ്നലിന്‍െറയും നവീകരണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ തിങ്കളാഴ്ച റെയില്‍വേ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ചില ട്രെയിനുകള്‍ക്ക് പുറപ്പെടല്‍ ഉള്‍പ്പെടെയുള്ള സമയ ക്രമീകരണത്തിലും സ്റ്റോപ്പിലും മാറ്റം വരുത്തിയിട്ടുണ്ട്.
എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (നമ്പര്‍ 56370) 6.40ന് ആലുവയില്‍നിന്ന് പുറപ്പെടും.

എറണാകുളം ജങ്ഷനില്‍നിന്ന് 6.52ന് പുറപ്പെടേണ്ട എറണാകുളം-കണ്ണൂര്‍ എക്സ്പ്രസ് (നമ്പര്‍ 16305), 7.10ന് പുറപ്പെടേണ്ട എറണാകുളം-കോട്ടയം പാസഞ്ചര്‍ (നമ്പര്‍ 56385), 9.15ന് പുറപ്പെടേണ്ട ബംഗളൂരു-ഇന്‍റര്‍സിറ്റി എക്സ്പ്രസ് (നമ്പര്‍ 12678) എന്നീ ട്രെയിനുകള്‍ എറണാകുളം ടൗണ്‍ സ്റ്റേഷനില്‍നിന്ന് യാത്രതിരിക്കും. അന്തിമഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈപാതയില്‍ നിലവിലെ സിഗ്നലുകള്‍ വിച്ഛേദിക്കും.