ഷാന്‍ ജോണ്‍സന്റേത് സ്വാഭാവിക മരണമെന്ന് ഡോക്ടര്‍മാര്‍

single-img
7 February 2016

download അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും സംഗീതസംവിധായികയുമായ ഷാന്‍ ജോണ്‍സ(29)ന്റേത് സ്വാഭാവിക മരണം.ഹൃദയാഘാതമാണ് മരണകാരണമെന്ന് ചെന്നൈ റോയപ്പേട്ട ആശുപത്രി  അധികൃതര്‍ പറഞ്ഞു.ഒരുമണിയോടെ ആംബുലന്‍സില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഷാനിന്റെ അമ്മ റാണിയും അടുത്ത ബന്ധുക്കളും മറ്റൊരു വാഹനത്തില്‍ അനുഗമിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷം തൃശ്ശൂര്‍ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിസെമിത്തേരിയിലാണ് ശവസംസ്‌കാരം.കോടമ്പാക്കത്തിനടുത്തുള്ള ചക്രപാണി സ്ട്രീറ്റിലെ ഫ്‌ളാറ്റില്‍ രണ്ടാംനിലയിലെ മുറിയില്‍ വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടത്.