ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെന്ന രാഷ്‌ട്രീയ നേതാവിന്‌ വിവാദത്തിലൂടെ വലിയ നഷ്‌ടമാണ്‌ ഉണ്ടായതെന്ന് കുഞ്ഞാലിക്കുട്ടി

single-img
7 February 2016

Kunjaliബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്‌ഥന്‍ എസ്‌.പി സുകേശനും ബാറുടമകളും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമേറിയതെന്ന്‌ മന്ത്രി കുഞ്ഞാലിക്കുട്ടി. അമ്പത്‌ വര്‍ഷത്തെ പാരമ്പര്യമുള്ള കെ.എം മാണിയെന്ന രാഷ്‌ട്രീയ നേതാവിന്‌ വിവാദത്തിലൂടെ വലിയ നഷ്‌ടമാണ്‌ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.