റെയില്‍വേ സ്‌റ്റേഷന്റെ വിശ്രമമുറിയില്‍ വച്ച്‌ ടി.ടി.ഇ യെ ആക്രമിച്ച സംഭവം: ഒരാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു

single-img
7 February 2016

download (1)റെയില്‍വേ സ്‌റ്റേഷന്റെ വിശ്രമമുറിയില്‍ വച്ച്‌ ടി.ടി.ഇ യെ ആക്രമിച്ച സംഭവത്തില്‍ ഒരാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. വിശ്രമമുറി നടത്തിപ്പിന്‌ കരാര്‍ എടുത്തിരിക്കുന്ന വിനു കോശിയെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.  സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുന്നതിന്‌ അസിസ്‌റ്റന്റ്‌ ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനീയരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ റെയില്‍വേ നിയമിച്ചിട്ടുണ്ട്‌.