സംസ്ഥാന സര്‍ക്കാര്‍ വാക്കുപാലിച്ചു; പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം കൈമാറി

single-img
7 February 2016

12687836_1020411088005555_844704098415701402_n

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 ലക്ഷം മന്ത്രി എ.പി. അനില്‍കുമാര്‍ കൈമാറി. മകള്‍ വിസ്മയയുടെ പേരില്‍ 25 ലക്ഷവും ഭാര്യയുടെ പേരില്‍ 25 ലക്ഷവുമാണ് ചെക്കായി നല്‍കിയത്.

നിരഞ്ജന്റെ സംസ്‌ക്കാര ചടങ്ങിനോടനുബന്ധിച്ച് എലുമ്പിലാശ്ശേരിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഹായധനമായി 50 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ തുകയാണ് നിരഞ്ജന്റെ ഭാര്യ ഡോ. രാധികയുടെ വീടായ മലപ്പുറം പുലാമന്തോളിലെ പാലൂര്‍ കളരിക്കല്‍ വീട്ടിലെത്തി മന്ത്രി ഇന്നലെ നല്‍കിയത്.

മന്ത്രിയുടെ കൂടെ പാലക്കാട് ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടിയും, മലപ്പുറം ഡി.സി.സി സെക്രട്ടറി പി. സുകുമാരനും ഖാദിബോര്‍ഡ് മെമ്പര്‍ വി. ബാബുരാജ്, തഹസില്‍ദാര്‍ എ. ജയരാജ് എന്നിവരും എത്തിയിരുന്നു.