പ്രതിമാസം അന്‍പതിനായിരം രൂപ വീതം നല്‍കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പെന്‍ഷന് അപേക്ഷിച്ച് സുരേഷ് റെയ്ന

single-img
7 February 2016

suresh-raina

പ്രതിമാനം അന്‍പതിനായി രൂപ വീതം നല്‍കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ പെന്‍ഷന് അപേക്ഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ യാഷ് ഭാരതി അവാര്‍ഡ് സ്‌കീമിനായിട്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡുമായി എ കാറ്റഗറി കരാറുളള സുരേഷ് റെയ്ന അപേക്ഷിച്ചിരിക്കുന്നത്.

റെയ്‌നയുടെ കൂട്ടത്തില്‍ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്, ക്ലാസിക്കല്‍ ഗായിക ഗിരിജാ ദേവി എന്നിവരും പെന്‍ഷന് അപേക്ഷിച്ചിട്ടുണ്ട്. 100ഓളം പേരാണ് ഇതിനായി അപേക്ഷ സമര്‍പ്പിച്ചത്.

സാമൂഹി, സാംസ്‌കാരിക, കായിക, മാധ്യമ മേഖലയിലുളളവര്‍ക്ക് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷനാണ് യാഷ് ഭാരതി അവാര്‍ഡ്. സംസ്ഥാനം നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഈ പെന്‍ഷന്‍ സ്‌കീമിലൂടെ ലഭിക്കുന്നത്. ജനുവരി 31 വരെയായിരുന്നു ഈ പെന്‍ഷനിന് വേണ്ടിയുളള അപേക്ഷ സമര്‍പ്പിക്കേണ്ടത്.

കോടിക്കണക്കിന് തുക പ്രതിമാസം ലഭിക്കുന്ന സുരേഷ് റെയ്ന പെന്‍ഷന് അപേക്ഷിച്ചതിനു പിന്നാലെ വന്‍ വിമര്‍ശനങ്ങളും പലമകാണുകളില്‍ നിനന്ുയര്‍ന്നുവന്നു.