തായ്വാനിൽ ഭൂചലനം ; മൂന്ന് പേര് മരിച്ചു
6 February 2016
തായ്വാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മൂന്ന് പേര് മരിച്ചു.റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.150 ഓളം പേര്‍ക്ക് പരുക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.നഗരത്തിലെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.ചൈനീസ് പുതുവര്‍ഷാഘോഷങ്ങള്‍ക്ക് വേണ്ടി തയ്യാറെടുത്തിരിക്കുന്നതിനിടയിലാണ് ഭൂചലനം തായ്വാനെ പിടിച്ചു കുലുക്കിയത്.