മധുരയിൽ ഉണ്ടായ വാഹനാപകടത്തില്‍ പത്തുപേര്‍ മരിച്ചു

single-img
6 February 2016

Accidentതമിഴ്‌നാട് മധുര ടി.കള്ളുപ്പെട്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പത്തുപേര്‍ മരിച്ചു. തമിഴ്‌നാട് സ്റ്റേറ്റ് കോര്‍പ്പറേഷന്‍ ബസും സിമന്റ് ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. തിരുനെല്‍വേലിയില്‍ നിന്നും കുമിളിയിലേക്ക് പോവുകയായിരുന്ന ബസും ചരക്കുമായി തെങ്കാശിയിലേക്ക് പോവുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. നാല്‍പതോളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.