റബര്‍ വ്യാപാരികൾ ഇന്നു ഹര്‍ത്താല്‍ ആചരിക്കും

single-img
6 February 2016

imagesഇന്ത്യന്‍ റബര്‍ ഡീലേഴ്‌സ് ഫെഡറേഷന്റെമുഴുവന്‍ റബര്‍ വ്യാപാരികളും ഇന്നു ഹര്‍ത്താല്‍ ആചരിക്കും. ആഭ്യന്തര വിപണിയില്‍നിന്നു റബര്‍ വാങ്ങാന്‍ ടയര്‍ വ്യവസായികളില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ടാണ്‌ ഹര്‍ത്താല്‍ ആചരിക്കുന്നത്‌.ആര്‍എസ്‌എസ്‌-4 റബര്‍ ഇറക്കുമതി ചെയ്യുന്നതിന്‌ 110 രൂപ മുതല്‍ ചെലവഴിക്കുന്ന ടയര്‍ വ്യവസായികള്‍ ആഭ്യന്തര വിപണിയില്‍നിന്നു 90 രൂപയ്‌ക്കുപോലും റബര്‍വാങ്ങാന്‍ തയാറാകുന്നില്ല എന്ന് ഇന്ത്യന്‍ റബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു.