ഭീകര സംഘടനയായ ഐ.എസ് ഇപ്പോള്‍ ലോകത്ത് ഏറ്റവും സമ്പന്നമായ സംഘടനയെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍.

single-img
6 February 2016

AP_isis_kab_150211_1_12x5_1600ഭീകര സംഘടനയായ ഐ.എസ് ഇപ്പോള്‍ ലോകത്ത് ഏറ്റവും സമ്പന്നമായ സംഘടനയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. എണ്ണ വ്യാപാരത്തില്‍ നിന്നടക്കം ഐ.എസിന്റെ ഏകദേശ വരുമാനം 50 കോടി ഡോളറാണെന്നും കഴിഞ്ഞവര്‍ഷം ഡിസംബര്‍ പകുതി വരെയുള്ള കണക്കാണ് ഇതെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളെക്കൂടാതെ ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലും ഐ.എസ് ശക്തി പ്രാപിച്ചു. ഫിലിപ്പീന്‍സ്, ഉസ്ബക്കിസ്താന്‍, പാക്കിസ്താന്‍, ലിബിയ, നൈജീരിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള സംഘടനകളാണ് ഐ.എസുമായി കൂട്ടുചേര്‍ന്നവരില്‍ പ്രധാനികളെന്നും ബാന്‍ കി മൂണ്‍ അറിയിച്ചു.ലോകത്താകമാനം 34 ഭീകരസംഘടനകള്‍ ഐ.എസുമായി സഖ്യം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.