അദ്വാനിക്കെതിരെ ഹിന്ദു മഹാസഭ പരാതി നൽകും:ബാബറി മസ്ജിദ് തകർത്തപ്പോൾ ഗോപുരത്തിനുള്ളിലെ രാമ വിഗ്രഹവും തകർത്തു എന്ന കാരണം പറഞ്ഞാണു പരാതി

single-img
6 February 2016

advani-babri-sl-07-09-2012ബിജെപി നേതാവ് എൽ.കെ. അദ്വാനിക്കെതിരെ ഹിന്ദു മഹാസഭ പരാതി നൽകും. 23 വർഷം മുമ്പ് ബാബറി മസ്ജിദ് തകർത്തപ്പോൾ പള്ളിക്കടിയിലെ ഗോപുരത്തിനുള്ളിലെ രാമ വിഗ്രഹവും തകർത്തു എന്ന കാരണം പറഞ്ഞാണ് എൽ.കെ. അദ്വാനിക്കെതിരെ അഖില ഭാരതീയ ഹിന്ദു മഹാസഭ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.

മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കെതിരേയാകും ഹിന്ദു മഹാസഭ കേസ് ഫയല്‍ ചെയ്യുക. അയോധ്യയില്‍ തകര്‍ത്ത കെട്ടിടത്തിനടിയില്‍ ശ്രീരാമന്റെ വിഗ്രഹമുണ്്ടായിരുന്നെന്നും അഡ്വാനിയടക്കമുള്ള ബിജെപി നേതാക്കളാണ് ഇത് തകര്‍ക്കാന്‍ നേതൃത്വം നല്‍കിയതെന്നും ഒരു ഹിന്ദു മഹാസഭാ നേതാവ് ആരോപിച്ചു.

പള്ളി തകർക്കുന്നതിനിടെ രാമ വിഗ്രഹം സംരക്ഷിക്കാൻ നേതാക്കൾ അണികളോട് അവശ്യപ്പെട്ടില്ല. ഗോപുരത്തിന് താഴെ വിഗ്രഹമിരിക്കുന്ന സ്ഥലം പുണ്യഭൂമിയായാണ് ഹിന്ദുക്കൾ പരിഗണിക്കുന്നത്. അതിനാൽ രാം ലാല ക്ഷേത്രം തകർത്തതിൽ ബിജെപി നേതാക്കൾക്കും പങ്കുണ്ടെന്ന് ഹിന്ദു മഹാസഭാ ദേശിയ അധ്യക്ഷൻ സ്വാമി ചക്രപാണി പറഞ്ഞു.

ശ്രീരാമന്റെ കാല്‍പാദം പതിഞ്ഞ മണ്ണാണ് അയോധ്യയിലേതെന്ന്് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇവിടെ ഉണ്്ടായിരുന്ന ഒരു രൂപം തകര്‍ക്കുന്നതിന് പ്രചോദനം നല്‍കിയത് ബിജെപി നേതാക്കളാണ്. ബാബ്റി മസ്ജിദ് മോസ്കിന്റെ ഒരു ഭാഗം മുസ്്ലിംകള്‍ പ്രാര്‍ഥനകള്‍ക്കായി ഉപയോഗിച്ചിരുന്നതായിരുന്നു. പക്ഷേ ബിജെപി നേതാക്കള്‍ എല്ലാം തകര്‍ത്തു. ഈ കുറ്റത്തിന് നേതാക്കള്‍ ശിക്ഷിക്കപ്പെടണമെന്നും ചക്രപാണി കൂട്ടിച്ചേർത്തു.