സ്വർണവിലയിൽ വീണ്ടും വർധന; പവന് 20,680 രൂപ
6 February 2016
കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 160 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 20,680 രൂപയാണ് പവന്റെ വില. ഗ്രാമിനു 20 രൂപ കൂടി 2,585 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 15.23 ഡോളർ കൂടി 1,173.03 ഡോളറിലെത്തി.