തിരഞ്ഞെടുപ്പ് ചെലവ് കൂട്ടാനാകില്ല എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

single-img
4 February 2016

download (1)നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാവുന്ന തുക ഇപ്പോള്‍ വര്‍ധിപ്പിക്കാനാവില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സയിദി.കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടത്തണോ മെയ്യില്‍ നടത്തണോ എന്ന് വിവിധ ഘടകങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനിക്കും .തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 17 മണ്ഡലങ്ങളില്‍ വോട്ട് കൃത്യമായി ചെയ്‌തോ എന്ന് വോട്ടര്‍മാര്‍ക്ക് പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. കേരളത്തില്‍ ഇതുവരെ 2.56 കോടി വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. പെയ്ഡ് ന്യൂസ് ക്രിമിനല്‍ കുറ്റം ആക്കണം എന്ന ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണ ജാഥകള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാക്കും.