എല്‍ഡിഎഫ് സെക്രട്ടേറിയറ്റ് ധര്‍ണ ഫിബ്രവരി 24ന്
3 February 2016
ഫിബ്രവരി 24ന് എല്‍ഡിഎഫ് കോര്പ്പറേഷന് മേയര്‍മാരും മുനിസിപ്പല്‍ ചെയര്മാന്മാരും ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടേറിയറ്റ് ധര്ണയ്ക്കൊരുങ്ങുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ധര്‍ണ നടത്തുന്നത്.സര്‍ക്കാരിനെറ അവഗണന മൂലം തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി നടക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു.