പ്രധാനമന്ത്രി ആഗോള ആയുര്‍വേദ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
ഹ്രസ്വ സന്ദര്‍ശനത്തിന് കേരളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട് നടക്കുന്ന ആഗോള ആയുര്‍വേദ ഫെസ്റ്റിന്റെ വിഷന്‍ കോണ്‍ക്ളേവ് ഉദ്ഘാടനം ചെയ്തു.ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ രാവിലെ 11.40ന് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ മോദിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറി ജിജി തോംസണും ചേര്‍ന്ന് സ്വീകരിച്ചു.
കോഴിക്കോട് ആദ്യമായത്തെുന്ന പ്രധാനമന്ത്രിയുടെ സുരക്ഷക്കായി നഗരത്തില്‍ 1200 പൊലീസുകാരെയാണ് വിന്യസിച്ചത്. ഇതില്‍ 750 പൊലീസുകാര്‍ പ്രധാനമന്ത്രിയുടെ മാത്രം സുരക്ഷക്കുള്ളതാണ്. വിമാനത്താവളത്തിന്റെ സുരക്ഷാചുമതല ഡല്‍ഹിയില്‍ നിന്നത്തെിയ എസ്.പി.ജി വിഭാഗം ഏറ്റെടുത്തു. എസ്.പി.ജി അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് സുരക്ഷാ ചുമതല.
അതേസമയം മോഡി ഇറങ്ങിയ കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ചിത്രങ്ങളുമായാണ് പ്രതിഷേധകര്‍ എത്തിയത്. ഇവരെ പോലീസ് തടഞ്ഞു.