രാജ്‌നാഥ് സിങ് പങ്കെടുത്ത ചടങ്ങില്‍ രമേശ് ചെന്നിത്തലയും കോടിയേരി ബാലകൃഷ്ണനും തമ്മില്‍ മാറി നിന്നു നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് കുമ്മനം രാജശേഖരന്‍

single-img
29 January 2016

Kummanam

ആ മാറിനിന്നുള്ള ചര്‍ച്ച എന്തിനായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പങ്കെടുത്ത ചടങ്ങില്‍ മന്ത്രി രമേശ് ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ മാറി നിന്നു നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് കുമ്മനം ആവശ്യപ്പെട്ടത്.

ഇക്കാര്യം അറിയാന്‍ ബിജെപിക്കു താല്‍പര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ഒത്തുകളി രാഷ്ട്രീയം കളിക്കുകയാണെന്നും സോളര്‍ കേസില്‍ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജിക്കു മുന്‍പ് സോളര്‍ കേസിന്റെ തുടര്‍ അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നും അന്വേഷണം സിബിഐയ്ക്കു കൈമാറിയില്ലെങ്കില്‍ ഈ ആവശ്യം ഉന്നയിച്ച് ബിജെപി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.