സൗദി അറേബ്യയിൽ പള്ളിയിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ നാലുപേര്‍ കൊല്ലപ്പെട്ടു

single-img
29 January 2016

download (1)സൗദി അറേബ്യയിലെ   ഒരു പള്ളിയിലുണ്ടായ  ചാവേര്‍  സ്‌ഫോടനത്തിൽ  നാലുപേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.മരിച്ചവരില്‍ രണ്ട് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. റിയാദില്‍ നിന്ന്  350 കിലോമീറ്റര്‍  അകലെ  അല്‍ഹസ്സ നഗരത്തിലെ   ഇമാം  റിളാ  മസ്ജിദില്‍  വെള്ളിയാഴ്ച ജുമുഅ  നിസ്‌കാരവേളയിലാണ് സ്‌ഫോടനം ഉണ്ടായത്.രണ്ട് ചാവേറുകളാണ് പള്ളിയിലേക്ക് എത്തിയത്. ഇവരെ സുരക്ഷാ സേന വഴിയില്‍ തടഞ്ഞു. ഈ സമയം ഒരാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടാമന്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിർത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടിയിട്ടുണ്ട്.