ഉമ്മൻ ചാണ്ടിക്കും ആര്യാടനുമെതിരായ വിജിലൻസ് കോടതി വിധി:ഇങ്ങനെ ഒരു ജഡ്ജിയെ വച്ച് എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് ഹൈക്കോടതി;വിജിലൻസ് ജഡ്ജിക്കെതിരെ നടപടിയെടുക്കുന്ന കാര്യം പരിഗണിക്കണമെന്നും ഹൈക്കോടതി

single-img
29 January 2016

Kerala High Courtഉമ്മൻ ചാണ്ടിക്കും ആര്യാടനുമെതിരായ വിജിലൻസ് കോടതി വിധിക്കു സ്റ്റേ ചെയ്ത ഹൈക്കോടതി വിജിലൻസ് ജഡ്ജിക്കെതിരെ രൂക്ഷ വിമർശനമാണു ഉയർത്തിയത്. ഇങ്ങനെ ഒരു ജഡ്ജിയെ വച്ച് എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാകും? സ്വന്തം അധികാരം എന്തെന്ന് ജഡ്ജിക്ക് അറിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.നിയമത്തിന്റെ അടിസ്ഥാനതത്വങ്ങൾ ജഡ്ജിയ്ക്ക് അറിയില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി

വിജിലൻസ് ജഡ്ജിക്കെതിരെ നടപടിയെടുക്കുന്ന കാര്യം പരിഗണിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.ഹൈക്കോടതി ഭരണവിഭാഗമാണു വിജിലൻസ് ജഡ്ജിയ്ക്കെതിരെ നടപടിയെടുക്കേണ്ട കാര്യം പരിഗണിയ്ക്കേണ്ടത്.

 

തന്റെ പദവി പോസ്റ് ഓഫീസിനു തുല്യമാണെന്ന് കരുതരുത്. കോടതി വെളിപ്പെടുത്തലുകളുടെ പിന്നാലെ പോകരുതെന്നും അനാവശ്യ നിരീക്ഷണങ്ങളും പരാമര്‍ശവും ഒഴിവാക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരായ ഉമ്മന്‍ ചാണ്ടിയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും വാദങ്ങള്‍ ഹൈക്കോടതി പൂര്‍ണമായും അംഗീകരിച്ചു. അധികാരപരിധി ലംഘിച്ചാണ് വിജിലന്‍സ് കോടതി ജഡ്ജി ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ഉമ്മൻ ചാണ്ടിക്കും ആര്യാടനുമെതിരായ വിജിലൻസ് കോടതി വിധിക്കു രണ്ട് മാസത്തേക്കാണ് സ്റ്റേ. ഇരുവരും പ്രത്യേകം നൽകിയ ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. കെ.ബാബുവിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്.ശ്രീകുമാറാണ് ഉമ്മൻ ചാണ്ടിക്കായും ഹാജരായത്.