മുഖ്യമന്ത്രിക്കും ആര്യാടനുമെതിരേ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

single-img
28 January 2016

CM Aryadan M

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസ് രജിസ്റര്‍ ചെയ്തു അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.പ്രധാനമന്ത്രി ആയാലും മുഖ്യമന്ത്രി ആയാലും തുല്യനീതി നടപ്പിലാക്കണമെന്ന് കോടതി പറഞ്ഞു.ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നും അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ ഉത്തരവുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി

 

കഴിഞ്ഞദിവസം സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട് സി ഡി ജോസഫ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുട ഉത്തരവ്.