സമ്പൂര്‍ണ മദ്യനിരോധനം രാജ്യത്താകെ നടപ്പാക്കാവുന്നതേയുള്ളൂവെന്ന് സീതാറാം യെച്ചൂരി

single-img
28 January 2016

download (1)സമ്പൂര്‍ണ മദ്യനിരോധനം രാജ്യത്താകെ നടപ്പാക്കാവുന്നതേയുള്ളൂവെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.തമിഴ്‌നാട്ടില്‍ സമ്പൂര്‍ണമദ്യനിരോധനം സാധ്യമാണെന്ന് യെച്ചൂരി പറഞ്ഞു. വന്‍വ്യവസായസ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന അഞ്ചുലക്ഷം കോടി രൂപയുടെ നികുതിയിളവ് പിന്‍വലിച്ചാല്‍ ഈ വരുമാനനഷ്ടം നികത്താനാകും.ഇടതുപാര്‍ട്ടികള്‍, എം.ഡി.എം.കെ., വിടുതലൈ ചിരുതൈകള്‍ കക്ഷി(വി.സി.കെ.) എന്നിവചേര്‍ന്ന് രൂപവത്കരിച്ച ജനക്ഷേമ മുന്നണിയുടെ സംസ്ഥാനസമ്മേളനം ചൊവ്വാഴ്ച മധുരയില്‍ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.’തമിഴ്‌നാട്ടില്‍ ഡി.എം.കെ.ക്കും എ.ഐ.എ.ഡി.എം.കെ.ക്കുമെതിരെ ബദല്‍ശക്തിയായി ജനക്ഷേമമുന്നണി മാറിക്കൊണ്ടിരിക്കുകയാണ്. നാലു പതിറ്റാണ്ടോളം സംസ്ഥാനംഭരിച്ച ദ്രാവിഡപാര്‍ട്ടികളുടെ അഴിമതികള്‍ ജനങ്ങളെ മടുപ്പിച്ചിരിക്കുന്നു’- യെച്ചൂരി പറഞ്ഞു.