സരിത എസ് നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ പുറത്താക്കണമെന്ന് വി.എസ്

single-img
27 January 2016

18tvcgn03_VS_Re_19_1242346fസരിത എസ് നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍  മുഖ്യമന്ത്രിയെ ഗവര്‍ണര്‍ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സരിതയുമായി ഫോണില്‍ സംസാരിച്ച കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയെ അറസ്റ്റ് ചെയ്യണം.ആര്യാടന്‍ മുഹമ്മദിനും കൈക്കൂലി നല്‍കിയെന്ന വെളിപ്പെടുത്തല്‍ പുറത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് തുടരാന്‍ അവകാശമില്ലെന്ന് വി.എസ് പറഞ്ഞു.സോളാര്‍ കമ്മീഷനുമുന്നില്‍ 14 മണിക്കൂര്‍ ചിലവിട്ട് റെക്കോര്‍ഡ് സ്ഥാപിച്ച മുഖ്യമന്ത്രി നല്‍കിയ മൊഴിയിലെ ഒരുവാക്കുപോലും സത്യമല്ലെന്ന് വ്യക്തമായി.കേരള ജനതയുടെ ഗതികേടില്‍ താനും ദു:ഖിക്കുന്നുവെന്ന് വി.എസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.