ആറ്റിങ്ങല്‍ ബസ് സ്റ്റാന്റിനു പിറകില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

single-img
27 January 2016

1910404_776711525767222_555931593275208314_n

പെണ്‍കുട്ടിയെ വെട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ ബസ് സ്റ്റാന്റിനു പിറകിലെ ആളൊഴിഞ്ഞ സ്ഥലത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വെഞ്ഞാറമ്മൂടിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സൂര്യ എസ്. നായർ (26) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പാലക്കോണം സ്വദേശിയാണ് സൂര്യ. കൊലപ്പെടുത്താനുപയോഗിച്ച വെട്ടുകത്തി സമീപത്തുള്ള പുരയിടത്തിൽനിന്നു കണ്ടെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് കൊല നടന്നതെന്ന് കരുതുന്നതെന്നു പോലീസ് പറഞ്ഞു. തലയിലും ആഴത്തിലുള്ള ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആഴത്തില്‍ വെട്ടേറ്റ മുറിവുകളുണ്ട്. രക്തം കട്ട പിടിച്ച നിലയിലാണ്.

സംഭവത്തെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.