സരിത സോളാര്‍ കമ്മിഷന് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് കുമ്മനം രാജശേഖരന്‍

single-img
27 January 2016

downloadസോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ സോളാര്‍ കമ്മിഷന് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഉടന്‍ രാജിവച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ .മലപ്പുറം പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സോളാര്‍ കമ്മിഷന് മുമ്പാകെ സംസ്ഥാനത്തെ മുഖ്യമന്ത്രി മൊഴി നല്‍കാന്‍ മണിക്കൂറുകളോളം ഇരിക്കേണ്ടിവന്നത് നാണക്കേടാണ്. മൊഴി നല്‍കുക മാത്രമല്ല, കമ്മിഷനോട് മുഖ്യമന്ത്രി നുണ പറയുകയും ചെയ്തു-കുമ്മനം രാജശേഖരന്‍ പറഞ്ഞു.