അരുണാചല്‍ പ്രദേശില്‍ രാഷ്‌ട്രപതി ഭരണത്തിനുള്ള കേന്ദ്രത്തിന്റെ ശുപാര്‍ശ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി അംഗീകരിച്ചു

single-img
27 January 2016

download (1)അരുണാചല്‍ പ്രദേശില്‍ രാഷ്‌ട്രപതി ഭരണത്തിനുള്ള കേന്ദ്രത്തിന്റെ ശുപാര്‍ശ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി അംഗീകരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് കത്ത് കൈമാറിയത്. രാഷ്ട്രപതി ഇത് സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ അരുണാചലിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചതിന് തൊട്ടു പിറകെയാണ് രാഷ്ട്രപതി ശുപാര്‍ശ അംഗീകരിച്ചത്.അരുണാചല്‍ പ്രദേശില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ നവംബറില്‍ നിയമസഭാകക്ഷി യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ വിട്ടു നില്‍ക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് അരുണാചല്‍ പ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ ആരംഭിക്കുന്നത്. അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 47 ഉം ബി.ജെ.പി.ക്ക് പതിനൊന്നും അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.