കോട്ടയം വഴിയുള്ള തീവണ്ടികൾക്ക് ബുധനാഴ്ച നിയന്ത്രണം

single-img
27 January 2016

train11പിറവം, കുറുപ്പന്തറ ഭാഗത്തെ പാത  ഇരട്ടിപ്പിക്കലിന്റെ ഭാഗമായി, വൈക്കത്ത് പാത  ഇരട്ടിപ്പിക്കലും മാവേലിക്കരയിലെ മുല്ലം പിലാവില്‍ തോട് പാലത്തിന്റെ നവീകരണവും നടക്കുന്നതിനാല്‍ ബുധനാഴ്ച(27-1-2016) റെയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.എറണാകുളം – കായംകുളം പാസഞ്ചര്‍ , കൊല്ലം – എറണാകുളം മെമു എന്നിവ റദ്ദാക്കി. പരശുറാം, കന്യാകുമാരി – മുംബൈ എക്‌സ്പ്രസ്‌ ആലപ്പുഴ വഴി തിരിച്ചുവിടും. ന്യൂഡല്‍ഹി – തിരുവനന്തപുരം എക്‌സ്പ്രസ്‌ ഒന്നേകാല്‍ മണിക്കൂര്‍ വൈകും. ശബരി എക്‌സ്പ്രസ്‌ രണ്ട്‌ മണിക്കൂറും കൊച്ചുവേളി എക്‌സ്പ്രസ്‌ മുപ്പത്തിയഞ്ച്‌ മിനിറ്റും പിറവത്ത്‌ പിടിച്ചിടും.