റിപ്പബ്ലിക് ദിനം ഇന്ന്;ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് മുഖ്യാതിഥി

single-img
26 January 2016

R-Day_2710753fകനത്ത സുരക്ഷാ സന്നാഹത്തില്‍  രാജ്യം ഇന്ന് 67ാം റിപ്പബ്ളിക് ദിനം ആഘോഷിക്കും.റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് മുഖ്യാതിഥിയാവും.ഡല്‍ഹിയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സൈനികശേഷിയും സാംസ്‌കാരികവൈവിധ്യവും വിളിച്ചോതുന്ന പരേഡായിരിക്കും രാജ്പഥില്‍ നടക്കുക. രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യം സ്വീകരിക്കും.നഗരത്തില്‍ 40,000 പൊലീസ്, അര്‍ധസൈനിക വിഭാഗങ്ങളെ  കാവലിന് മാത്രമായി വിന്യസിച്ചിട്ടുണ്ട്. കരസേനയുടെ ഡല്‍ഹി എരിയാ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്. ജനറല്‍ രാജന്‍ രവീന്ദ്രന്‍ പരേഡ് നയിക്കും.വിമാനത്താവളങ്ങളിലും മെട്രോ സ്റ്റേഷനുകളിലും സുരക്ഷ കര്‍ക്കശമാക്കി. ഡല്‍ഹിയിലെ ഷോപ്പിങ് മാളുകളിലും പൊതുസ്ഥലങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ മുന്നറിയിപ്പുണ്ട്.